ബഹ്‌റൈൻ : കുടുംബസൌഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ഓണം – ഈദ് ആഘോഷം അദലിയ ബാംഗ് സാംഗ് റസ്റ്റ്‌റന്റില്‍ വെച്ചു സമുചിതമായി സംഘടിപ്പിച്ചു. കുടുംബസൌഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് അധ്യക്ഷത വഹിച്ച ചടങ്ങ് പ്രശസ്ത ചിത്രകാരനും ചരിത്രകാരനും വാഗ്മിയുമായ കെ.കെ. മാരാര്‍ ഉദ്ഘാടനം ചെയ്തു. ഓണം ഇന്ന് മലയാളികള്‍ക്ക് കച്ചവട സംസ്കാരത്തിന്‍റെ പുതിയ തലമായി മാറിയെന്നും, ഓണത്തെ അതിന്‍റെ അന്തസഃത്തയോടുകൂടി ആഘോഷിക്കുന്നത് പ്രവാസി മലയാളികളാണെന്നും ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയുടെ കടന്നുകയറ്റത്തോടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധം നഷ്ടമായെന്നും, തൊട്ടടുത്തിരിക്കുന്ന സുഹൃത്തിന്‍റെ വേദനഅറിയാന്‍ ശ്രമിക്കാതെ ലോകത്തിന്‍റെ ഏതോ കോണിലിരിക്കുന്ന അപരിചിതനുമായി സൌഹൃദം പങ്കിടാനാണ് എല്ലാവര്‍ക്കും താല്പര്യമെന്നും മാരാര്‍ ചൂണ്ടിക്കാട്ടി. ചടങ്ങില്‍വെച്ചു കുടുംബസൌഹൃദവേദിയുടെ രണ്ടാമത് കലാ-സാഹിത്യ പുരസ്ക്കാരം കെ കെ മാരാര്‍ക്ക് യു.എ.ഇ exchange ഡയറക്ടറും കണ്‍ട്രി ഹെഡുമായ വിനീഷ് കുമാറും, കാഷ് അവാര്‍ഡ് തുകയായ Rs: 50000 ജേക്കബ് തേക്കുതോടും സമ്മാനിച്ചു
ചടങ്ങില്‍ മുന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ചെയര്‍മാന്‍ ഏബ്രഹാം ജോണ്‍, ഡെയ്ലി ട്രിബ്യൂണ്‍ മാനേജിംഗ് ഡയറക്ടര്‍ പി.ഉണ്ണിക്കൃഷ്ണന്‍, ഐ.സി.ആര്‍.എഫ് സെക്രട്ടറി അജയകൃഷ്ണന്‍, DR.ജോര്‍ജ് മാത്യു, സ്വാഗതസന്ഘം ചെയര്മാ്ന്‍ ഓ.കെ.സതീഷ്, രക്ഷാധികാരി കെ.എം അജിത്കുമാര്‍, വൈസ് പ്രസിഡന്‍റ വി.സി ഗോപാലന്‍ , കുടുംബസൌഹൃദവേദി സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, തോമസ് സൈമണ്‍,വനിതാ വിംഗ് പ്രസിഡന്‍റ് റീന രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു പരുപാടി ജനറല്‍ കണ്‍വീനര്‍ എബി തോമസ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഗണേഷ്കുമാര്‍ നന്ദിയും അറിയിച്ചു വിവിധ പരിപാടികള്‍ക്ക് കുടുംബസൌഹൃദവേദി ഭാരവാഹികളായ A.P.G. ബാബു,രാജേഷ്കുമാര്‍, ഇസ്മയില്‍, ജോര്‍ജ് മാത്യു, പ്രമോദ് , രാജന്‍, അജി ജോര്‍ജ് , തോമസ് ഫിലിപ്പ് ,വനിതാ വിംഗ് സെക്രട്ടറി സൈറ പ്രമോദ് ബബിന , ശുഭ അജിത് തുടങ്ങിയവര്‍ നേതൃത്വം നല്കി.