കോന്നി സ്വദേശി ഒമാനിൽ മരിച്ച നിലയിൽ

മസ്‌കത്ത് ∙ കോന്നി സ്വദേശി സജി (44)യെ ഒമാനിലെ താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി. വടക്കൻ ബാത്തിന ഗവർണറേറ്റിൽ സൊഹാറിനു സമീപമുള്ള ഫലജിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു. അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഭാര്യ: രമ്യ.