സലാല: റെയ്സൂത്ത് സിമൻറ് കമ്പനിയിൽ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശി സുരേഷ് കുമാർ (44) മരിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം നടന്നത്. ഒന്നര വർഷമായി ഇവിടെ ടെക്നീഷ്യനായി ജോലി ചെയ്തുവരുകയാണ്. ഭാര്യയും കുട്ടികളുമുണ്ട്. മുംബൈയിലാണ് ഇവർ കുടുംബസമേതം താമസിക്കുന്നത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.