സലാല : മസ്കറ്റിൽ നിന്നും സലാലയിലേക്ക് പോകാനും തിരികെ മടങ്ങാനും പ്രതേകനിരക്കുമായി മൊവാസലാത്ത് ബസ്.പോകാനും തിരികെ വരാനും ഒരുമിച്ചു ടിക്കറ്റ് ബുക്കുചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത് തിരികെ വരുവാനുള്ള തീയതി ഓപ്പൺ ആക്കി വെക്കാം,എപ്പോൾ ആണ് തിരികെ വരുവാൻ ഉദ്ദേശിക്കുന്ന സമയം ഓപ്പൺ ടിക്കറ്റ് ഉപയോഗിച്ച് പുതിയ ടിക്കറ്റ് ഇഷ്യു ചെയ്യാം.
കുടുംബമായി പോകുന്നവർക്കും നിരക്കിൽ ഇളവുണ്ട് . രണ്ടുവയസിൽ താഴെയുള്ളവർക്ക് യാത്ര സൗജന്യമായിരിക്കും.പോകാനും തിരികെ വരാനുമായി 700 സീറ്റുകളാണ് ഖരീഫ് സീസണിൽ ദിവസവും ലഭ്യമാക്കിയിരിക്കുന്നത്,യാത്രക്കാർക്ക് സൗജന്യ വൈഫൈ സൗകര്യവും ഒരുക്കിയിട്ടുണ്ട്,മസ്കറ്റിൽ നിന്നും 1000 കിലോമീറ്റർ അകലെ ആണ് സലാല.കേരളത്തിനോട് സാമ്യമുള്ള ചെറിയ പട്ടണം,ഗൾഫ് മുഴുവനും ചുട്ടുപൊള്ളുമ്പോൾ സലാലയിൽ മഴയും, മഞ്ഞും ലഭിക്കുമെന്നതാണ് പ്രത്യകത.