ഹ്യദയാഘാതം പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

മോഹൻദാസ്(44)
മോഹൻദാസ്(44)

സലാല: പാലക്കാട് ത്യത്താല സ്വദേശി ചോളപ്പറമ്പിൽ മോഹൻദാസ്(44) ഇന്ന്(3 -3 -17 )രാവിലെ സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ 13 വർഷമായി ഒമാനിൽ ഉണ്ട്. ഇപ്പോൾ റെയ്സൂത്ത് സിമന്റ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ വനിത, ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി നിഖിൽ ദാസ് (12),നവനീത്(4) എന്നിവർ മക്കളാണ്. സലായിലുള്ള അമ്മ നാരായണിയും ഭാര്യയും മക്കളും ഇന്ന് നാട്ടിലേക്ക് മടങ്ങും.കൈരളി സലാല പ്രവർത്തകനാണ്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.