സലാല : സലാലയിലെ ഖരീഫ് ഫെസ്റ്റിവലിന് ഇത്തവണ എത്തിയത് 766,772 സഞ്ചാരികൾ , ഇതിൽ 70.5 ശതമാനം ഒമാൻ സ്വദേശികളും (549,900) 16.9 ശതമാനം ജി.സി.സി യിൽ നിന്നുള്ള സഞ്ചാരികളും 8 ശതമാനം ഏഷ്യ ക്കാരും, ബാക്കി മറ്റു രാജ്യക്കാരുമാണ് സലാല സന്ദർശിച്ചത്.
എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു സഞ്ചാരികളിൽ 7.5ശതമാനം കുറവുവന്നിട്ടുള്ളതായി ദേശിയ സ്ഥിതിവിര വിഭാഗം പുറത്തുവിട്ട കണക്കിൽ പറയുന്നു. 826,400 പേരാണ് ഖരീഫ് സീസണിൽ കഴിഞ്ഞവർഷം സലാല സന്ദർശിച്ചത്.
ഇത്തവണ മസ്കറ്റിൽ തുടർച്ചയായി മഴ പെയ്തതും തണുത്ത കാലാവസ്ഥ ലഭിച്ചതും സലാലയിലെ തണുത്ത കാലാവസ്ഥ യിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറച്ചു എന്നുവേണം കരുതാൻ.