“പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം”

സലാല: ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14ൽ അനുശാസിക്കുന്ന എല്ലാവർക്കും തുല്യ നീതി എന്ന വ്യവസ്ഥക്ക് വിരുദ്ധമായി, ഭരണ ഘടനയുടെ അടിസ്ഥാന തത്വമായ മതേതരത്തിനു കളങ്കം സൃഷ്ടിക്കുന്നതാണ് ഈ പൗരത്വ ഭേദഗതി ബിൽ.ദേശീയ തലത്തിൽ പൗരത്വ പട്ടിക തയ്യാറാക്കി ഈ നിയമം പ്രാവർത്തീകമാക്കൂവാനുള്ള മോദി സർക്കാരിന്റെ കുത്സിത ശ്രമങ്ങളും, ഇനി നടപ്പിൽ വരുത്തുവാനായി ആലോചിക്കുന്ന മറ്റിതര സംഘ്പരിവാർ അജണ്ടകളും ലോകത്തിലെ ജനാതിപത്യ രാജ്യങ്ങളുടെ മുൻപന്തിയിൽ നില്ക്കുന്ന ഇൻഡ്യയുടെ മതേതര മൂല്യങ്ങൾക്ക് കളങ്കം പരത്തുന്നതാണന്നും.പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജനിച്ച് ജീവിച്ചു പോരുന്ന ബഹുസ്വര സമൂഹം മതേതര മൂല്യങ്ങൾക്ക് വിലകല്പിക്കാതെ വർഗ്ഗീയാടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്നത് ഇൻഡ്യൻ ജനത ഒറ്റക്കെട്ടായി തടയുമെന്നും മോദി സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ബഹുഭൂരിപക്ഷം ഭാരത മക്കളും ഈ കരി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിലാണിന്നുള്ളത്. ഭാരത മണ്ണ് മുഴുവനായി ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനായി സലാല കെ.എം.സി.സി കേന്ദ്ര കമ്മറ്റി 19.12.2019 വ്യാഴാഴ്ച രാത്രി 11 മണിക്ക് കെ.എം.സി.സി കോൺഫ്രൻസ് ഹാളിൽ വെച്ച് വിവിധ സംഘടനകളേയും പ്രമുഖ വ്യക്തിത്വങ്ങളേയും ഉൾപെടുത്തി “പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധം” എന്ന ശീർഷകത്തിൽ ഒരു സെമിനാർ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
താങ്കളേയും താങ്കൾ പ്രതിനിധാനം ചെയ്യുന്ന സംഘടനാ പ്രവർത്തകരേയും ഈ കൂട്ടായ്മയിലേക്ക് സ്വഗതം ചെയ്യുന്നതോടൊപ്പം പങ്കെടുത്ത് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു കൊള്ളുന്നു .

വാർത്ത അയച്ചുതന്നത്
സലാല കെ എം സി സി
കേന്ദ്ര കമ്മറ്റി.