ഖ​രീ​ഫ്​ സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി

സലാല : ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാ​ല​യി​ലേ​ക്ക്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. കു​വൈ​ത്ത്​ ബ​ജ​റ്റ്​ വി​മാ​ന​ക്ക​മ്പ​നി​യാ​യ ജ​സീ​റ എ​യ​ർ​വേ​സി​ന്റെ ആ​ദ്യ വി​മാ​നം ദോ​ഫാ​റി​ലെ സ​ലാ​ല വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി. ആദ്യമായി എത്തുന്ന വിമാനങ്ങൾക്കു നൽകുന്ന വാ​ട്ട​ർ സ​ല്യൂ​ട്ട്​ ന​ൽ​കി​യാ​ണ്​ വി​മാ​ന​ത്തെ അ​ധി​കൃ​ത​ർ വ​ര​വേ​റ്റ​ത്. യാ​ത്ര​ക്കാ​രെ പൂ​ക്ക​ളും സു​വ​നീ​റും ന​ൽ​കി ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​ ജീ​വ​ന​ക്കാ​രും സ്വീ​ക​രി​ച്ചു. ഖ​രീ​ഫ്​ സീ​സ​ണോ​ട​നു​ബ​ന്ധി​ച്ച്​ സ​ലാ​ല​ക്കും കു​വൈ​ത്തി​നു​മി​ട​യി​ൽ ആ​​​ഴ്ച​യി​ൽ വ്യാ​ഴം, ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും മ​സ്ക​ത്തി​നും കു​വൈ​ത്തി​നു​മി​ട​യി​ൽ ജ​സീ​റ എ​യ​ർ​വേ​സ്​ പ​റ​ക്കു​ക. താ​പ​നി​ല 25 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​യി കു​റ​യു​ന്ന​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റ്​ വേ​ന​ൽ​ക്കാ​ല വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാറും. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ സാഹചര്യത്തിൽ വിദേശഞ്ചാരികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ ഓമനിലുള്ള വിനോദസഞ്ചാരികൾ സലാലയിലേക്ക് എത്തുന്നത് വർധിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ഒഴുവാക്കിയ സാഹചര്യത്തിൽ കൂടുതൽ വിദേശ സഞ്ചാരികളെ ആണ് സലായയിലെ വിനോദ സഞ്ചാര മന്ത്രാലയം പ്രതീക്ഷിക്കുന്നത്.