സലാലയിൽ ഈദ് അവധി ആഘോഷിക്കാൻ പോയ ജീപ്പ് മറിഞ്ഞ് രണ്ട് മരണം

സലാല:സലാലയിൽ ഈദ് അവധി ആഘോഷിക്കാൻ പോയവരുടെ ജീപ്പ് മറിഞ്ഞ് രണ്ട് മരണം ഒറ്റപ്പാലം ലക്കിടി സ്വദേശി നൗഷാദും സുഹുർത്തായ ബംഗ്ലാദേശ് സ്വദേശിയുമാണ് മരണപ്പെട്ടത്, മുക്സൈയിൽ ബീച്ചിന് മുകൾവശം കുന്നിൽ നിന്നും ഇറങ്ങി വരികയായിരുന്ന വണ്ടി ബ്രേക്ക് ഡൗൺ ആയതാണ് അപകടകാരണം. സുഹുർത്തുക്കൾ ഏഴു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർ നിസാര പരുക്കുകളോടെ അൽഭുതകരമായി രക്ഷപെട്ടു, നൗഷാദിന്റെ ഭാര്യയും കുഞ്ഞും സലാലയിൽ ഉണ്ട്,ഖാബൂസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരുന്ന മൃദദേഹം നാട്ടിലെക്ക് കൊണ്ടു പോകാനുള്ള നടപടി ക്രമങൾ പുരോഗമിക്കുന്നതായി സലാല കെ.എം.സി.സി പ്രവർത്തകർ അറിയിച്ചു.