കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിച്ച് കൈരളി സലാല

മൂന്ന് തവണകളായി സഖാവ് സലാല സന്ദർശിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2019 ജനുവരിയിൽ കൈരളി സലാലയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് എത്തിയത്. അൽ-ലുബാൻ പാലസിൽ വെച്ച് നടന്ന ജന നിബിഡമായ സദസ്സിനെ അനിതരസാധാരണമായ വാക്ധോരണയാൽ ആവേശഭരിതയാക്കിയാണ് സഖാവ് മടങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സെൻകുമാറിൻ്റെ നേതൃത്വത്തിലുളള പോലീസ് SFI വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ നരനായാട്ടിനെ തടയാൻ സ: ശിവദാസമേനോനോടൊപ്പം എത്തി വിദ്യാർത്ഥികളെ രക്ഷിച്ച സംഭവം അവിസ്മരണീയമാണ്. സഖാവിൻ്റെ വേർപാട് പാർട്ടിക്കും നാട്ടിനുമുണ്ടാക്കിയിരിക്കുന്നത് കനത്ത നഷ്ടം തന്നെയാണെന്നത് അവിതർക്കിതമാണ്.ആദരാജ്ഞലികളോടെ കൈരളി സലാല