ഒമാനിലെന്നല്ല ഗൾഫ് രാജ്യങ്ങളിൽ പോലും ഇത്തവണത്തെ പെരുന്നാളിന്റെ മുഖ്യ ആകർഷണം സലാലയായിരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ സലാലയിൽ തുടങ്ങിയ ഖരീഫിന്റെ ആരംഭം നിരവധി സഞ്ചാരികളെ ഒഴിവു ചിലവഴിക്കാൻ സലാലയിലേക്ക് ആകർഷിക്കും … സഞ്ചാരികളെ ആകർഷിക്കാൻ റോയൽ ഒമാൻ പോലീസും വൻ ഒരുക്കങ്ങളാണ് സലാലയിൽ സജ്ജീകരിച്ചിട്ടുള്ളത് .. കൂടാതെ ഒമാന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയർ ഉം, ബസ് സർവീസായ മവാസലാത്തും കൂടുതൽ സർവീസുകൾ സലാലയിലേക്ക് ഒരുക്കിയിട്ടുണ്ട് .. ഖരീഫ് സീസൺ ഔദ്യോഗികമായി ജൂൺ 21 ന് ആരംഭിചിരുനെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയ മഴ സലാലയുടെ ദൃശ്യഭംഗി വർധിപ്പിച്ചിട്ടുണ്ട് .. കോവിഡിന്റെ പിടിയിലമർന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും സലാലയിലേക്ക് അധികം പേര് എത്തിയിരുന്നില്ല .. എന്നാൽ ഈ തവണ യാതൊരു വിലക്കും സലാലയിലേക്ക് അധികൃതർ നല്കുന്നില്ല ..അതിനാൽ തന്നെ വലിയപെരുന്നാൽ അടുക്കുന്നതോടെ സന്ദർശകരെ കാത്ത് കുളിച്ചു സുന്ദരിയായി നിൽക്കുകയാണ് സലാല …