മസ്കറ്റ്: ഒമാന്റെ ബഡ്ജറ്റ് വിമാന കമ്പനിയായ സലാം എയർ അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് വീണ്ടും സർവീസുകൾ തുടങ്ങുന്നതായി സലാം എയർ ചെയർമാൻ ഡോ. അൻവർ മുഹമ്മദ് അൽ റവാസ് പത്രകുറിപ്പിലൂടെ അറിയിച്ചു.2023 ഡിസംബർ മുതൽ 5 ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റുകൾ ആരംഭിക്കും. ഹൈദരാബാദ്, കോഴിക്കോട്, ജയ്പൂർ, തിരുവനന്തപുരം, ലഖ്‌നൗ എന്നിവയാണ് മസ്‌കറ്റുമായി ബന്ധിപ്പിക്കുന്ന അഞ്ച് ഇന്ത്യൻ നഗരങ്ങൾ.തിരുവന്തപുരത്തേക്കുള്ള സർവീസുകൾ ഒക്ടോബർ മുതൽ സലാം എയർ നിറുത്തി വച്ചിരുന്നു ഈ സർവീസാണ് വീണ്ടും തുടങ്ങുന്നത്.ഒമാനിൽ നിന്ന് ഒക്ടോബർ ഒന്ന് മുതൽ സലാം എയർ ഇന്ത്യൻ സെക്ടറിൽ നിന്ന് പൂർണമായും പിൻവാങ്ങിയിരുന്നു , ഇന്ത്യയിലേക്ക് വിമാനങ്ങൾ അനുവദിക്കുന്നതിലുള്ള പരിമിതി മൂലമാണ് സർവിസുകൾ നിർത്തുന്നതെന്ന് എന്നായിരുന്നു സലാം എയർ ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലെ അന്നത്തെ വിശദീകരണം.കോഴിക്കോട്, തിരുവനതപുരം അടക്കം കേരളത്തിലെ സെക്ടറുകളിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന സലാം എയറിന്‍റെ ഡിസംബർ മുതലുള്ള കടന്നുവരവ് മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യും.