അറേബ്യയുടെ പൊന്മുത്തായ കേരളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് ആരംഭിച്ച് സലാം എയർ…

ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയറിൽ പ്രവാസികൾക്ക് ഗൾഫിലെ കേരളത്തിലേക്ക് കുറഞ്ഞ ചിലവിൽ പറക്കാം… സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ചു സലാം എയർ . ഏപ്രിൽ നാല് മുതൽ ഒക്ടോബർ വരെയാണ് ആഴ്ചയിൽ രണ്ട് സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വെള്ളിയാഴ്ചകളിൽ രാവിലെ 10.25 ന് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10 ഓടെ കോഴിക്കോട് എത്തും. 4.55 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം ഒമാൻ സമയം 8.05 നാണ് സലാലയിൽ എത്തിച്ചേരുക. ഞായറാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 3.20 ന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.05 നാണ് കോഴിക്കോട് എത്തുക. രാത്രി 9.50 ന് കോഴിക്കോട് നിന്ന് തിരിക്കുന്ന വിമാനം രാത്രി ഒരു മണിക്കാണ് സലാലയിൽ എത്തുക. ഏപ്രിലിൽ സലാല -കോഴിക്കോട് 65 ഒമാനി റിയാലാണ് നിരക്ക്. നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ്സ് മാത്രമാണ് സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവ്വീസ് നടത്തുന്നത്. സലാം എയർ സർവ്വീസ് പ്രഖ്യാപിച്ചതിനാൽ എയർ ഇന്ത്യ എക്‌സ് പ്രസ്സ് ചാർജ് കുറക്കാൻ നിർബന്ധിതരായേക്കും. റമദാനും സ്‌കൂൾ സീസണും വരുന്ന കാലയളിൽ ആരംഭിച്ച ഈ സർവ്വീസ് പ്രവാസികൾ ഏറെ ഗുണകരമാവും. സലാം എയർ ഇതോടൊപ്പം മസ്‌കത്ത് വഴി തിരുവനന്തപുരത്തേക്കും സർവ്വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് കോഴിക്കോടിന് സമാനമായ നിരക്കാണ് തിരുവനന്തപുരത്തേക്കുമുള്ളത്. ഇതാദ്യമായാണ് സലാം എയർ സലാലയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവ്വീസ് നടത്തുന്നത്.