കുവൈറ്റ് സിറ്റി : ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും ഏഴാം തീയതിക്കകം ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചില്ലെങ്കിൽ തൊഴിൽ സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുമെന്ന് മാൻപവർ അതോറിറ്റി.എട്ടാം തീയതി മുതൽ ഫയലുകൾ മരവിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. ചില സ്ഥാപനങ്ങൾ ശമ്പളം നൽകുന്നതിൽ കാലതാമസം വരുത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. ജീവനക്കാരുടെ ശമ്പളം ബാങ്ക് വഴി നൽകണമെന്നാണ് കുവൈത്തിലെ നിയമം. സ്വകാര്യ സ്ഥാപനങ്ങൾ, സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട കരാർ സ്ഥാപനങ്ങൾ, ചെറുകിട-ഇടത്തരം സംരംഭങ്ങൾ എന്നിവക്കെല്ലാം പുതിയ നിബന്ധന ബാധകമാണ്.