ദമാം : കുഴഞ്ഞുവീണതിനെ തുടർന്ന് 10 ദിവസമായി സൗദി ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരണപ്പെട്ട പാലക്കാട് പട്ടാമ്പി, മരുതുർ സ്വദേശി സലാം-ഹഫ്സ ദമ്പതികളുടെ മകൻ സൽമാൻ ഫാരിസിന്റെ മൃതദേഹം ഇന്ന് ദമാമിൽ ഖബറടക്കി. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന സൽമാൻ ഫാരിസ് തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. രണ്ടുവർഷം മുമ്പ് സൗദിയിലെത്തിയ സൽമാൻ ദമ്മാം മാർക്കറ്റിലെ ഒരു റെഡിമെയ്ഡ് കടയിലെ ജീവനക്കാരനായിരുന്നു. ഇൗ മാസം 10ന് രാവിലെ പെെട്ടന്ന് കുഴഞ്ഞുവീഴുകയായിരുന്നു.സാമൂഹ്യ പ്രവർത്തകരായ ഷാജി വയനാട്, ഇഖ്ബാൽ ആനമങ്ങാട് എന്നിവർ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകി.
സൽമാൻ ഫാരിസിന്റെ മൃതദേഹം ദമാമിൽ ഖബറടക്കി
Report By : Mujeeb Kalathil - Dammam