സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് പുനഃസംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് പുനഃസംഘടിപ്പിച്ചതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ് എന്നിവർ അറിയിച്ചു. വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് ചാരിറ്റി-നോർക്ക ജനറൽ കൺവീനർ കെ.ടി. സലിം എന്നിവർ ഉൾപ്പെടുന്ന നോർക്ക ഹെൽപ്പ് ഡസ്ക്കിൽ രാജേഷ് ചേരാവള്ളി കൺവീനരും ശാന്താ രഘു , സക്കറിയ എബ്രഹാം , പ്രസന്ന വേണുഗോപാൽ , ഷൈന ശശി, വേണുഗോപാൽ , ജയശ്രീ സോമനാഥ് , സിജി ബിനു, ജോജൻ ജോൺ , ലത മണികണ്ഠൻ, സുനീഷ് സാസ്കോ , മണികണ്ഠൻ, അജിത രാജേഷ്, നീതു സലീഷ്, രേഷ്മ സുജിത്ത്, സുനിൽ തോമസ്, വിനോദ് ജോൺ എന്നിവർ അംഗങ്ങളുമാണ്.

ജൂലൈ 20 മുതൽ സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് എല്ലാ ദിവസവും വൈകീട്ട് 7 മുതൽ 8:30 വരെ പ്രവർത്തിക്കുന്നതാണ്. ബഹ്‌റൈൻ മലയാളികൾക്ക് നോർക്ക തിരിച്ചറിയൽ കാർഡ്, ക്ഷേമനിധിയിൽ അംഗങ്ങളാകൽ എന്നീ കാര്യങ്ങൾക്ക് സമാജത്തിലെ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് കൊണ്ട് പോകുന്ന മൃതദേഹങ്ങൾ കേരളത്തിലെ എയർപോർട്ട്കളിൽ നിന്ന് വീട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നോർക്ക ആംബുലൻസ് സേവനങ്ങളും സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി ഏർപ്പാടാക്കി വരുന്നുണ്ട്.
ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് പോകുന്ന രോഗികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.  മൃതദേഹങ്ങൾ കൊണ്ട് പോകാൻ തയ്യാറാക്കേണ്ട  രേഖകളുടെ മാതൃകകൾ, ഇതിനാവശ്യമായ മാർഗ നിർദേശങ്ങൾ എന്നിവക്കായും ബഹ്‌റൈൻ മലയാളികൾക്ക് സമാജത്തിനെ സമീപിക്കാവുന്നതാണെന്നും, ചാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റൽ വിസിറ്റ് നടന്നു വരുന്നുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33750999, 35320667 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.