മസ്കത്ത്: മഞ്ചേരി ആസ്ഥാനമായുള്ള സമാന ഗ്രൂപ് ബിസിനസ് പദ്ധതികള്‍ വിപുലപ്പെടുത്തുന്നു. വിദേശത്തും സ്വദേശത്തുമുള്ള മലയാളികളുടെ നിക്ഷേപങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന കമ്പനി ഇന്റര്‍നാഷനല്‍ ഹെല്‍ത്ത് സര്‍വിസസ്, ഹൈടെക് ഫാമിങ്, ഐ.ടി മേഖലകളിലേക്കാണ് പുതുതായി കടന്നുവരാന്‍ ഒരുങ്ങുന്നത്. ഈ പദ്ധതികള്‍ക്കായുള്ള സ്ഥലമെടുപ്പും പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞതായി നിക്ഷേപസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന്െറ ഭാഗമായി മസ്കത്തിലത്തെിയ കമ്പനി പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടായിരത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് നിലവില്‍ സ്വദേശത്തും വിദേശത്തുമായി 1300ഓളം ഓഹരിയുടമകളാണുള്ളത്. അനേകം ബിസിനസ് പദ്ധതികള്‍ നടപ്പാക്കി വിജയിച്ചതിന്‍െറ അനുഭവ സമ്പത്തോടെയാണ് കമ്പനി പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നതെന്ന് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഒ.എം.എ. റഷീദ് പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വലിയ ഫോര്‍ പ്ളസ് ബിസിനസ് ക്ളാസ് ഹോട്ടലായ അപ്പോളോ ഡിമോറയാണ് കമ്പനിയുടെ പദ്ധതികളില്‍ ഒടുവിലത്തേത്. കോഴിക്കോട് സൈബര്‍ പാര്ക്കിന് സമീപം ഡിമോറയുടെ നിര്‍മാണം അടുത്തമാസം ആരംഭിക്കും. കണ്ണൂര്‍, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, സൗദിഅറേബ്യ, ദുബൈ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലേക്കും ഡിമോറ ഹോട്ടല്‍ ശൃംഖല വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്.
അപ്പോളോ ബില്‍ഡേഴ്സ്, അന്‍സാം ഇന്ത്യ കണ്‍സ്ട്രക്ഷന്‍ റീട്ടെയില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹെന്ന സില്‍ക്സ്, ലേണേഴ്സ് കാന്റീന്, അപ്പോളോ ഗോള്‍ഡ് തുടങ്ങിയവയും സമാനയുടെ സംരംഭങ്ങളാണ്. വിവിധ സംരംഭങ്ങളിലായി മുന്നൂറോളം താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ ആയിരം പേര് ജോലി ചെയ്തുവരുന്നു.
സമീപഭാവിയില്‍ 250 തൊഴിലവസരങ്ങള്‍കൂടി സൃഷ്ടിക്കാന്‍ കഴിയുമെന്നും ഒ.എം.എ. റഷീദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ സാബിത് കൊരമ്പ, ഡയറക്ടര്‍ റസാഖ് മഞ്ഞപ്പറ്റ എന്നിവരും പങ്കെടുത്തു.