ബഹ്‌റൈൻ:സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി മുഹര്‍റം ആശൂറാ ദിനത്തോടനുബന്ധിച്ച് മനാമയില്‍ ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 11, 12(ചൊവ്വ, ബുധന്‍) തിയ്യതികളില്‍ മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന പഠന ക്യാമ്പില്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗവും പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഢിതനുമായ ശൈഖുനാ വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഒക്ടോബര്‍ 11 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസോടെയാണ് രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്യാന്പ് ആരംഭിക്കുന്നത്. ഈ ദിവസം രാത്രി 8.30ന് നടക്കുന്ന മയ്യിത്ത് പരിപാലനം എന്ന വിഷയത്തില്‍ നടക്കുന്ന പഠന ക്ലാസോടെ പ്രഥമ ദിനത്തിലെ ക്യാമ്പ് സമാപിക്കും.
തുടര്‍ന്ന് ഒക്ടോബര്‍ 12 ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ നീണ്ടു നില്‍ക്കുന്ന സെഷനില്‍ ഇസ്ലാമിക കര്‍മ ശാസ്ത്രവുമായി ബന്ധപ്പെട്ട വിവിധ പഠന ക്ലാസ്സുകള്‍ നടക്കും.
മുഹറം ക്യാമ്പിനു പുറമെ ഒക്ടോബര്‍ 14 ന് വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിലും വിവിധ ഏരിയകളില്‍ നടക്കുന്ന പൊതു പരിപാടികളിലും ഉസ്താദ് ക്ലാസ്സെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സംശയ നിവാരണങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതോടൊപ്പം ലളിതവും അതേ സമയം ആധികാരികവുമായ അവതരണ ശൈലിയും സരസമായ വിശദീകരണങ്ങളുമുള്‍ക്കൊള്ളുന്ന വില്ല്യാപ്പള്ളി ഉസ്താദിന്‍റെ പഠന ക്ലാസ്സുകള്‍ മലബാര്‍ മേഖലയില്‍ സുപരിചിതമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സമുന്നത നേതാക്കളില്‍ പ്രമുഖനും ഫിഖ്ഹി വിഷയങ്ങളില്‍ അവഗാഹം നേടിയ പണ്ഢിതനും ഗ്രന്ഥകാരനും കൂടിയാണ് ഉസ്താദെന്നും ഭാരവാഹികള്‍ അറിയിച്ചു.
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന ഉസ്താദിന്‍റെ പഠന ക്ലാസ്സ് ഉള്‍ക്കൊള്ളുന്ന ക്യാന്പ് ആദ്യമായാണ് ബഹ്റൈനില്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സമസ്തയുടെ 15ഓളം ഏരിയാ കേന്ദ്രങ്ങള്‍ വഴി പുരോഗമിക്കുകയാണ്.
ബഹ്റൈനിലെ ആശൂറാ അവധി ദിനങ്ങളില്‍ നടക്കുന്ന ക്യാമ്പ് ആയതിനാല്‍ ക്യാമ്പിലും പഠന ക്ലാസ്സുകളിലും നിരവധി വിശ്വാസികള്‍ പങ്കെടുക്കുമെന്നും പഠന ക്ലാസ്സില്‍ പങ്കെടുക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമേര്പ്പെടുത്തിയിട്ടുണ് ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് +973-39128941, 33450553 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
മനാമയിലെ സമസ്ത കേന്ദ്ര ആസ്ഥാനത്ത് നടന്ന പത്ര സമ്മേളനത്തില്‍ അത്തിപ്പറ്റ സൈതലവി മുസ്ലിയാര്‍, എസ്.എം.അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, ഹംസ അന്‍വരി മോളൂര്‍, ഹാഫിള് ശറഫുദ്ധീന്‍ മൗലവി, അശ്റഫ് അന്‍വരി, ശഹീര്‍ കാട്ടാമ്പള്ളി, അഷ്റഫ് കാട്ടില്‍ പീടിക എന്നിവര്‍ പങ്കെടുത്തു.
സംഘാടകരായ ഖാലിദ് ഹാജി, ഉബൈദുല്ലാ റഹ് മാനി, ഇസ്മാഈല്‍ കാഞ്ഞങ്ങാട്, നവാസ് കൊല്ലം, യാസിര്‍ അറഫാത്ത്, മുഹമ്മദ് മോനു തുടങ്ങിയവര്‍ സംബന്ധിച്ചു.