ബഹ്റൈൻ : ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതാ നേതാവായിരുന്ന മുൻ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജ് ആന്തരിച്ചിട്ട് നാളെ, 6-8-21, രണ്ടു വർഷം തികയുന്നു. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ ഏവർക്കും സർവ്വസമ്മതയായിരുന്ന, സഹായത്തിനായി സമീപിക്കുന്ന ഏവർക്കും കൈത്താങ്ങായി നിന്നിരുന്ന ശ്രീമതി സുഷമ സ്വരാജിന്റെ പാവന സ്മരണയ്ക്ക് മുൻപിൽ സംസ്കൃതി ബഹ്‌റിൻ സ്മരണാഞ്ജലികൾ അർപ്പിക്കുന്നു. സുഷ്മാഞ്ജലി എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പരിപാടി നാളെ വൈകിട്ട് 7 മണിക്ക് സൂമിലൂടെ സംഘടിപ്പിക്കുന്നു. ഇന്ത്യൻ അംബാസിഡർ ഉൾപ്പടെ സമൂഹത്തിലെ വിവിധമേഖലകളിൽ ഉള്ള നിരവധി പ്രമുഖർ സുഷ്മാജിയെ സ്മരിച്ചുകൊണ്ട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. ഏവരെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ശ്രീ പ്രവീൺ നായർ ജനറൽ സെക്രട്ടറി റിതിൻ രാജ് എന്നിവർ അറിയിച്ചു.
Zoom link – https://us02web.zoom.us/j/89690388140?pwd=MnZsTWlXa0FraitkVGhQM3ovQWxRQT09