സനീഷിന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ചു

By : Mujeeb Kalathil

അൽ ഹസ്സ : നവയുഗം സാംസ്കാരികവേദി അൽഹസ സനയ്യ യൂണിറ്റ് അംഗം സനീഷിന്റെ മൃതദേഹം, നവയുഗം ജീവ കാരുണ്യ വിഭാഗം  നിയമനടപടികൾ പൂർത്തിയാക്കി,  ഇന്ന് കാലത്ത്  നാട്ടിലെത്തുകയും സംസ്കാരം നടത്തുകയും ചെയ്തു. നവയുഗം സാംസ്കാരികവേദി ക്കുവേണ്ടി അൽഹസ മേഖല കമ്മിറ്റി ജോയിന്റ് സെക്രട്ടറി രതീഷ് രാമചന്ദ്രൻ   പുഷ്പചക്രം സമർപ്പിച്ചു.      നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ സനയ്യ യൂണിറ്റ് മെമ്പറും സജീവ പ്രവർത്തകനുമായിരുന്ന  സനീഷ് പി (38 വയസ്സ്) ഹൃദയാഘാതം മൂലം ജൂലൈ 13നാണ്  മരണമടഞ്ഞത് .  ജൂലൈ 22 ന് നാട്ടിലേയ്ക്ക് മടങ്ങാൻ മടങ്ങാൻ ടിക്കറ്റ് എടുത്തു തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം കടന്നു വന്നത്.പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ രാമചന്ദ്രന്റെയും, ഇന്ദിരയുടെയും മകനാണ് സനീഷ്.ദൃശ്യ ആണ് ഭാര്യ. രണ്ടു കുട്ടികളുമുണ്ട്.നവയുഗം അൽഹസ്സ സനയ്യ യൂണിറ്റ് രൂപീകരിച്ച കാലം മുതൽ സജീവപ്രവർത്തകനായിരുന്ന സനീഷ് എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്ന നല്ലൊരു വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.