ബഹ്‌റൈൻ കേരളീയ സമാജം ചിൽഡ്രൻസ് ക്ലബ്ബ് “സർഗസന്ധ്യ “

unnamed (3)ബഹ്‌റൈൻ: കേരളീയ സമാജം ചിൽഡ്രൻസ് ക്ലബ്ബ് സംഘടിപ്പിച്ച “സർഗസന്ധ്യ ” എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റി .സോപാനം വാദ്യ കലാ സംഘത്തിലെ കുട്ടികളുടെ ചെണ്ട മേളത്തോടെ യാണ് പരിപാടി ആരംഭിച്ചത്. അതിനുശേഷം ആടാം പാടാം ക്ലബ്ബിലെ കുട്ടികൾ വന്ദേമാതരം ആലപിച്ചു .മോഹിനിയാട്ടം ,സെമി ക്ലാസിക്കൽ ഡാൻസ് , വെസ്റ്റേൺ ഡാൻസ് , സിനിമാറ്റിക് ഡാൻസ് , സംഘഗാനം , മൂകാഭിനയം എന്നിവ നടന്നു . ചിൽഡ്രൻസ് തീയറ്ററിലെ കുട്ടികൾ അവതതരിപ്പിച്ച ചരട് പിന്നി കളി ഹൃദ്യാനുഭവമായിരുന്നു , വിഷ്ണു നാടക ഗ്രാമമാണ് ഇത് സംവിധാനം ചെയ്തത് . രമേശ് രെമു നേതൃത്വം നൽകി . ചിൽഡ്രൻസ് ക്ലബ്ബിലെ കുട്ടികൾ രൂപീകരിച്ച ബാൻഡിന്റെ അരങ്ങേറ്റവും വേദിയിൽ നടന്നു . പരിപാടിയിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനവും നൽകി . ചിൽഡ്രൻസ് ക്ലബ് പ്രസിഡന്റ് കാർത്തിക് മേനോൻ അധ്യക്ഷത വഹിച്ചു . സമാജം പ്രസിഡന്റ് പി .വി .രാധാകൃഷ്ണപിള്ള , സെക്രട്ടറി എൻ .കെ .വീരമണി , വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കൈതാരത്ത് , കലാ വിഭാഗം സെക്രട്ടറി മനോഹരൻ പാവറട്ടി എന്നിവർ ആശംസകൾ നേർന്നു , ആദിത്യ ബാലചന്ദ്രൻ സ്വാഗതവും ,കെ .സി .ഫിലിപ്പ് നന്ദിയും പറഞ്ഞു .മെറീന ഫ്രാൻസിസ് അവതാരികയായി

unnamed (2)unnamed (1)