ഈദ് കപ്പ് 2023 ആഫ്റ്റർനൂൺ ടൂര്ണമെൻറ്‌ സരിഗ ക്രിക്കറ്റേഴ്‌സ് ജേതാക്കൾ

ബഹ്‌റൈൻ : ഈദ് കപ്പ് 2023 ആഫ്റ്റർനൂൺ ടൂർണമെന്റിൽ സരിഗ ക്രിക്കറ്റർസ് ജേതാക്കളായി. കരുത്തരായ യൂ കെ സി സി യെ 14 റൺസിന്‌ പരാജയപ്പെടുത്തി കൊണ്ടാണ് സരിഗ CC ഈ നേട്ടം കൈവരിച്ചത്. തൈഫോൺ CC സംഘടിപ്പിച്ച ബഹ്‌റൈനിലെ കരുതരായ 10 ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് ആയിരുന്നു. മികച്ച ബാറ്റിസ്മാൻ ആയി സരിഗ CC യുടെ കുഞ്ഞുമോൻ പീറ്ററും, മികച്ച ബൗളേർ, മോസ്റ്റ് വാല്യൂബിൾ പ്ലയെർ ആയി UkCC യുടെ ഷാൻഫീർ ഉം അർഹരായി. മത്സരംനിയന്ത്രിച്ചിരുന്നത് അമീർ കായംകുളം, ഉണ്ണി കാവാലം, അബ്ദുൽ ഖാദേർ പൊവ്വൽ എന്നിവരും, ടൂർണമെന്റ് കമ്മിറ്റി അംഗങ്ങൾ ആയ നസീം, സാദത്ത്‌ ,ലതീഷ് നായർ,ആകാശ് കാവാലം, മനീഷ് നായർ എന്നിവർ നേതൃത്വം നൽകി.