മനാമ: പ്രായവും അസുഖങ്ങളും കാരണം നീണ്ട 9 വർഷക്കാലമായി നാട്ടിൽ പോകാനാവാതെ ദുരിതം അനുഭവിച്ച തിരുവനന്തപുരം പുല്ലാംപ്പറ സ്വദേശി ശശിധരൻ നായർ നാട്ടിലേക്ക് മടങ്ങി. ഇദ്ദേഹത്തിന്റ വിഷമം അറിഞ്ഞ ബിഡികെ കോഓർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ കാര്യങ്ങൾ ഐസിആർഎഫ് ഹോസ്പിറ്റൽ കേസ് ചുമതലയുള്ള കെ. ടി. സലീമിനെ അറിയിക്കുകയും തുടർന്ന് ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസ്സിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു.ഐസിആർഎഫ് ചെയർമാൻ ഡോ: ബാബു രാമചന്ദ്രൻ നടത്തിയ ഇടപെടലാണ് നാട്ടിലേക്ക് പോകാനുള്ള അവസരം ഉണ്ടാക്കിയത്. ഹോപ്പ് ബഹ്‌റൈൻ നൽകിയ ഗൾഫ് കിറ്റുമായി നാട്ടിലെത്തിയ ശശിധരൻ നായർ സഹായിച്ചവർക്കും എംബസ്സി അധികൃതർക്കും ഐസിആർഎഫ് നും നന്ദി രേഖപ്പെടുത്തി.