സതീശൻ പാച്ചേനി – ലളിത ജീവിതം കൊണ്ട് ശ്രദ്ധേയനായ നേതാവ് -ഒഐസിസി.

മനാമ :ഒ ഐ സി സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മുൻ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ, കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന ആദർശധീരനായ നേതാവ് സതീശൻ പാച്ചേനിയുടെ അകാല നിര്യാണത്തിൽ അനുശോചനയോഗം രേഖപ്പെടുത്തി. ലളിത ജീവിതം കൊണ്ട് എല്ലാ ആളുകളുടെയും സ്നേഹം പിടിച്ചു പറ്റാൻ സാധിച്ച നേതാവ് ആയിരുന്നു സതീശൻ പാച്ചേനി എന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ല പ്രസിഡൻ്റ് ഫിറോസ് നങ്ങാരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുഖ്യപ്രഭാഷണം നടത്തി.പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ,ഒഐസിസി ദേശീയ പ്രസിഡൻ്റ് ബിനു കുന്നന്താനം, കെഎം സിസി കണ്ണൂർ ജില്ല പ്രസിഡണ്ട് മഹ്മൂദ് പെരിംഗത്തൂർ,ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം,ബോബി പാറയിൽ,വൈസ് പ്രസിഡൻ്റ് രവി കണ്ണൂർ ,സെക്രട്ടറിമാരായ മാത്യൂസ് വാളക്കുഴി,ജവാദ് വക്കം,മനു മാത്യു,വനിതാ വിഭാഗം പ്രസിഡൻറ് മിനി റോയ്,കണ്ണൂർ ജില്ല നേതാക്കളായ അഷ്റഫ് കക്കാട്,അജിത്ത് കുമാർ,പവിത്രൻ പൂക്കുട്ടി , ഒ ഐ സി സി നേതാക്കളായ അഡ്വ. ഷാജി സാമൂവൽ,നസിം തൊടിയൂർ,ഷമീം നടുവണ്ണൂർ,ചന്ദ്രൻ വളയം,നിസാർ കുന്നംകുളത്തിങ്കൽ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്,സുരേഷ് പുണ്ടൂർ,മുനീർ യൂ, ലുലു,ഷീജ നടരാജ്,പി. കെ.പ്രദീപ്‌ സുബിനാസ് കിട്ടു, റിജിത് മൊട്ടപ്പാറ,ശ്രീജിത്ത് പാനായി, സന്തോഷ്‌, മഹേഷ്‌ കരിക്കൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ബിജേഷ് ബാലൻ സ്വാഗതവും, സെക്രട്ടറി നിജിൽ രമേശ്‌ നന്ദിയും രേഖപ്പെടുത്തി.