സൗദി അറബ് – ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി,ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദി

റിയാദ്: ഇസ്രയേലിനെതിരെ കടുത്ത മുന്നറിയിപ്പുമായി സൗദിയിൽ അറബ് – ഇസ്ലാമിക് അടിയന്തര അസാധാരണ ഉച്ചകോടി. മാനുഷിക ദുരന്തം തടയുന്നതിൽ യു.എൻ സുരക്ഷാ കൗൺസിലും അന്താരാഷ്ട്ര സമൂഹവും പരാജയപ്പെട്ടെന്ന് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു . സിവിലിയന്മാർ ആക്രമിക്കപ്പെടുന്നതിന് ഉത്തരവാദി ഇസ്രയേൽ ആണെന്നും സൗദി വ്യക്തമാക്കി .കടന്നുകയറ്റവും ഉപരോധവും, ജനവാസ മേഖലകളുണ്ടാക്കുന്നതും അവസാനിപ്പിക്കണമെന്ന്സൗദി ആവശ്യപ്പെട്ടു. കിഴക്കൻ ജറുസലേം ആസ്ഥാനമായി സ്വതന്ത്ര പലസ്തീൻ എന്നത് അംഗീകരിക്കു മാത്രമാണ് മേഖലയിലെ സമാധാനത്തിന് ഒരേയൊരു പരിഹാരമെന്ന നിലപാട് സൗദി ശക്തമാക്കി. അറബ് ലീഗ് – ഇസ്ലാമിക് കോർഡിനേഷൻ യോഗങ്ങൾ പ്രത്യേകം ചേരുന്നത് ഒഴിവാക്കിയാണ് അടിയന്തര പ്രാധാന്യമുള്ള അറബ് ലീഗ് – ഇസ്ലാമിക് കോർഡിനേഷൻ ഉച്ചകോടി സൗദി വിളിച്ചു ചേർത്തത്. സൗദിയുമായി നയതന്ത്ര പ്രശ്നങ്ങൾ പരിഹരിക്കുന്ന ചർച്ചകൾക്കിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം അൽ റയീസി സൗദിയിലെത്തി.