റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭിക്കും. ഖിവാ പ്ലാറ്റ്ഫോമിലൂടെ വേഗത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേടാനുളള സേവനമാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ മേഖലയിലെ സ്ഥിരതയും ആകര്ഷണീയതയുംകൂട്ടുകയാണ് പുതിയ സേവനത്തിന്റെ ലക്ഷ്യമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.