സൗദി അറേബ്യയയിൽ ഏതാനം മേഖലയിൽ ജോലി ചെയുന്ന സ്വദേശികളുടെ ചുരുങ്ങിയ വേതനം ഉയർത്തി

By : Mujeeb Kalathil

സൗദി അറേബ്യ : രാജ്യത്തു ഓപറേഷൻസ്, മെയിന്റനൻസ് മേഖലയിൽ മാനേജിംഗ് രംഗത്ത് സേവനം ചെയ്യുന്ന സ്വദേശി യുവതി യുവാക്കളുടെ ചുരുങ്ങിയ വേതനം ഉയർത്തിയതായി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർദേശം നൽകി ഇതനുസരിച്ചു ഈ മേഖലയിലുള്ള അനുഭവ സമ്പത്ത് പരിഗണിച്ച് 9,000 റിയാൽ മിനിമം വേതനം നൽകണം . ഓപറേഷൻ, മെയിന്റനൻസ് കരാറുകളിൽ ഇക്കാര്യം വ്യവസ്ഥ ചെയ്യണമെന്ന് പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സ്വദേശിവൽക്കരണ ഗൈഡ്‌ലൈൻ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . എൻജിനീയറിംഗ്, സ്‌പെഷ്യലൈസ്ഡ് കാറ്റഗറിയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 8,400 റിയാലും , സൂപ്പർവൈസർമാർക്ക് 7,000 റിയാലും നൽകണം ഗൈഡ്‌ലൈൻ ഓപറേഷൻ, മെയിന്റനൻസ് കമ്പനികളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് അവരുടെ ഡിമാന്റ് അനുസരിച്ചാണ് വേതനം നൽകണമെന്നും നിർദേശത്തിൽ പറയുന്നു .