യാത്രക്കാർക്ക് കൈവശം വയ്ക്കാവുന്ന തുകയുടെ പരിധി നിശ്ചയിച്ച് സൗദി

റിയാദ്∙ സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർ 60,000 റിയാലോ അതിൽ കൂടുതലോ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ, പണം, ആഭരണം, വിലയേറിയ മറ്റു വസ്തുക്കൾ, വിദേശ കറൻസികൾ എന്നിവ ഉണ്ടെങ്കിലും വ്യക്തമാക്കണം. അതോറിറ്റിയുടെ വെബ്സൈറ്റിൽ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് ഓൺലൈനായി അയച്ചാൽ മതി.

കള്ളപ്പണം വെളുപ്പിക്കൽ, കള്ളക്കടത്ത് തുടങ്ങി നിയമവിരുദ്ധ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. വൈബ്സൈറ്റ്. https://www.customs.gov.sa/en/declare#