സൗദി അറേബ്യ : വിവിധ രാജ്യങ്ങളിൽ നിന്ന് ഉംറ വിസയ്ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങിയാതായി അധികൃതർ വ്യക്തമാക്കി . 2022 വർഷത്തെ ഉംറ സീസൺ ജൂലൈ 30ന് ആരംഭിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി . വിദേശ തീർഥാടകർക്ക് വിസ നടപടികൾക്കാവശ്യമായ നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റ് വഴി ലഭ്യമാകും . ആഭ്യന്തര തീർഥാടകർക്കും ജൂലൈ 30 മുതലാണ് ഉംറക്ക് അനുമതി നൽകിയിരിക്കുന്നത് . ‘ഇഅ്തമർനാ’ എന്ന ആപ്ലിക്കേഷൻ വഴിയാണ് പെർമിറ്റ് നേടാനാകുക. വിദേശ ഏജൻസികൾക്കുള്ള വ്യവസ്ഥകളും ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധ ആരോഗ്യ നടപടികൾ നിർണ്ണയിക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായും അധികാരികളുമായും ഏകോപിപ്പിച്ച് പ്രവർത്തനം നടത്തും . സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിൻ നിശ്ചിത ഡോസ് എടുക്കണം, ഇവിടെ എത്തുന്നവർ രാജ്യത്തെ ഔദ്യോഗിക അധികാരികൾ സാക്ഷ്യപ്പെടുത്തിയ പ്രതിരോധ കുത്തിവയ്പ്പ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതിയിരിക്കണമെന്നും , വിവരങ്ങൾ സത്യമാണെന്ന് സാക്ഷ്യപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ഉംറ വിസയ്ക്കുള്ള അപേക്ഷ സൗദി അറേബ്യ സ്വീകരിച്ചു തുടങ്ങി
BY : DESK @ GULF