എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ

സൗദി : എണ്ണ ഉത്പാദനം ഉയർത്തി സൗദി അറേബ്യ . പ്രതി ദിനം 13 മില്യൺ ബാരൽ ഉത്പാദനം ഉയർത്തിയിരിക്കുന്നത്‌ . നിലവിൽ 10.21 മില്യൺ ബാരലാണ് സൗദിയുടെ ഉത്പാദനം . യുഎസ് അഭ്യർഥന പ്രകാരമാണ് എണ്ണോത്പാദനം സൗദി വർധിപ്പിച്ചിരിക്കുന്നത് .എണ്ണ വിതരണവും ഉത്പാദനവും ഒപെക് രാജ്യമെന്ന നിലക്ക് സൗദിക്ക് ഒരു പരിധിയിൽ കൂടുതൽ വര്ധിപ്പിക്കാനാവില്ല . കൂടുതൽ തീരുമാനങ്ങൾ അടുത്ത മാസം നടക്കുന്ന ഒപെക് യോഗത്തിൽ നടപ്പിലാകും എന്നും . ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകുമായി പുറമെ നിന്നു സഹകരിക്കുന്ന റഷ്യയുടെ നിലപാടും യോഗത്തിൽ ചർച്ചയാകുമെന്നും സൂചന ഉണ്ട് .ആഗോള വിപണിയിലെ എണ്ണ വില നിയന്ത്രിക്കലും റഷ്യയുടെ യുക്രൈൻ ആക്രമണവും പ്രതിരോധത്തിലാക്കലും യുഎസിന്റെ ലക്ഷ്യമായി കണക്കാക്കുന്നു