സൗദി അറേബ്യ : സ്വദേശി വത്കരണത്തിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ മീഡിയ സെക്റ്റർ സ്വദേശിവത്ക്കരിക്കാൻ പദ്ധതി ഉണ്ടെന്നും അത് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള മാർഗ്ഗങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി . നിലവിൽ കൂടുതൽ മേഖലകൾ സ്വദേശിവത്ക്കരിക്കുന്നതിനെക്കുറിച്ച് പഠനങ്ങൾ നടക്കുന്നതായി സൗദി മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ വിപണിയിൽ മാധ്യമ മേഖലയിൽ സ്വദേശി യുവതീ യുവാക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുന്നതിനു വേണ്ടി സ്വകാര്യ മേഖലയുമായി സഹകരിച്ച് കൊണ്ടാണു മന്ത്രാലയം സൗദി വത്ക്കരണ തീരുമാനങ്ങൾ എടുക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.