സൗദി അറേബ്യ : ഉന്നത സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത പുതിയ പാസ്പോർട്ടിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയതോടെയാണ് ഇലക്ട്രോണിക് പാസ്പോർട്ട് പുറത്തിറക്കിയത്. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ പുതിയ പാസ്പോര്ട്ട് പ്രകാശനം ചെയ്തു
.വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ടോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നതാണ് പുതിയ പാസ്പോർട്ടിന്റെ പ്രത്യേകത. രൂപ വെത്യാസം ഇല്ലെകിലും പുതിയ സവിശേഷതകളോടെയാണ് സൗദി അറേബ്യ പുതിയ പാസ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. പഴയ പാസ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി പുതിയ പാസ്പോർട്ടിൽ വ്യക്തിയുടെ വിവരങ്ങളടങ്ങിയ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഫോട്ടോ സ്‌കാൻ ചെയ്യുന്നതോടെ അവയിലടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് അറിയാൻ സാധിക്കും .