ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ഫുട്ബോൾ കൂട്ടായ്മയായ ആയ ഖാലിദിയ ക്ലബ് 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഷ്റഫ് അലി മേലാറ്റൂർ പ്രസിഡന്റും ഷാഹിർ മുഹമ്മദ് ജനറൽ സെക്രട്ടറിയും ജൈസൽ വാണിയമ്പലം ട്രഷററുമായ കമ്മറ്റിയാണ് നിലവിൽ വന്നത്. ഫൈസൽ ചെമ്മാട് റാസിഖ് വള്ളിക്കുന്ന് എന്നിവരെ വൈസ് പ്രസിഡന്റുമാരായും, നവാസ് ബബ്ലു, ബഷീർ ഒറ്റപ്പാലം എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഷക്കീർ പാലക്കാടാണ് ഫിനാൻസ് കൺട്രോളർ.
പ്രശാന്ത് വണ്ടൂർ, മൻസൂർ മങ്കട, അഫ്സൽ മിട്ടു, അനു സാബിത്, തോമസ് തൈപ്പറമ്പിൽ, സമീർ അൽഹൂത്, റാസിഖ് വള്ളിക്കുന്ന്, റഹ്മാൻ ഷഫീഖ് എന്നിവരെ ഖാലിദിയ, സ്പോർട്ടിങ് ഖാലിദിയ ടീം മാനേജ്മന്റ് ആയി തിരഞ്ഞെടുത്തു. ഹനീഫ ചേളാരി, ഷാജി ബാബു, റഊഫ് അരീക്കോട്, ഉസ്മാൻ, റഷീദ് മാണിതൊടി, സാബിത് പാവറട്ടി, ജാഫർ ചേളാരി, ഷഫീഖ് ഇ പി, നിസാം അരീക്കോട്, ഉനൈസ് കണ്ണൂർ എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് മെമ്പർമാരെയും യോഗം തിരഞ്ഞെടുത്തു.ആബിദ് കരങ്ങാടൻ, റിയാസ് പട്ടാമ്പി, റഷീദ് മാളിയേക്കൽ, സുബൈർ ചെമ്മാട് എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്.റിയാസ് പട്ടാമ്പി, ആബിദ് കാരങ്ങാടൻ, ഷക്കീർ പാലക്കാട് എന്നിവർ തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.
നേരത്തെ നടന്ന വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ പ്രസിഡണ്ട് മൻസൂർ മങ്കട അധ്യക്ഷത വഹിക്കുകയും, റാസിഖ് വള്ളിക്കുന്ന് പ്രവർത്തന റിപ്പോർട്ടും ഫൈസൽ ചെമ്മാട് സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. റാസിഖ് വള്ളിക്കുന്ന് സ്വാഗതവും ഷാഹിർ മുഹമ്മെദ് നന്ദിയും പറഞ്ഞു.