റിയാദ്: സൗദി അറേബ്യയിൽ ഉച്ചവിശ്രമ നിയമം പിൻവലിച്ചതായി മാനവശേഷി മന്ത്രാലയം അറിയിച്ചു. ചൂട് കുറഞ്ഞ് തുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 20 മുതൽ ഈ നിയമം ബാധകമാകില്ല. ശക്തമായ ചൂടിനെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി രാജ്യത്ത് ഉച്ച സമയത്ത് തൊഴിലാളികളെ പുറം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. ഉച്ചക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ ഏർപ്പെടുത്തിയിരുന്ന ഇളവാണ് ഇതോടെ അവസാനിപ്പിക്കുന്നത്.