സൗദി;മക്കയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് സഹായത്തിന് ഇനി റോബോട്ട്

റിയാദ്: സൗദി അറേബ്യയിലെ മക്കയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഇനി മുതല്‍ റോബോട്ടിന്റെ സേവനം ലഭ്യമാകും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ഥാടകര്‍ക്ക് വിവിധ ഭാഷകളില്‍ റോബോട്ടുകള്‍ വിവരങ്ങള്‍ നൽകും.കൂടാതെ ഉംറയുടെ ഭാഗമായ വിവിധ ചടങ്ങുകള്‍ നിര്‍വഹിക്കാനും റോബോട്ടുകള്‍ സഹായിക്കും. സംസം വെള്ളം ബോട്ടിലുകള്‍ വിതരണം ചെയ്യുകയും വിവിധ പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതുമുള്‍പ്പെടെയുളള ജോലികളും റോബോട്ടുകള്‍ നിർവഹിക്കും.ഗ്രാന്‍ഡ് മോസ്‌കിലാണ് റോബോര്‍ട്ടുകളെ എത്തിച്ചിരിക്കുന്നത്.