സൗദി അറേബ്യയുടെ ക്രൂഡ്ഓയിൽ കയറ്റുമതി കുറഞ്ഞ നിലയിൽ

റിയാദ്: ക്രൂഡ് ഓയിൽ കയറ്റുമതി 2021 സെപ്റ്റംബറിനു ശേഷമുള്ള ഏറ്റവുംകുറഞ്ഞ നിലയിൽ . ഉത്പാദനം കുറച്ചതാണ് പ്രധാന കാരണം കൂടാതെ ഇന്ത്യയടക്കമുള്ള ഉപഭോക്താക്കൾ റഷ്യയിൽ നിന്നും വില കുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങുന്നതും ഇതിന് കാരണമായി. സൗദിയുടെ ക്രൂഡ് കയറ്റുമതി മെയ് മാസത്തിൽ ഒരോ ദിവസവും 69 ലക്ഷം ബാരലായിരുന്നു. ജൂണിലിത് പ്രതിദിനം 68 ലക്ഷം ബാരൽ ആയി കുറഞ്ഞു. ഒപെകുമായുള്ള ധാരണ പ്രകാരമാണ് സൗദി ഉത്പാദനവും കയറ്റുമതിയും കുറച്ചത്. വില ഇടിയാതെ നിയന്ത്രിച്ച് നിർത്തുകയായിരുന്നു ലക്ഷ്യം. ഇതോടെ ഇന്ത്യയുൾപ്പെടെയുള്ള ഇറക്കുമതി രാജ്യങ്ങൾ റഷ്യയെ സമീപിച്ചു.