ദമ്മാം: സൗദി ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകോ ഈമാസം 17ന് ഓഹരി വില്പന തുടങ്ങും. ഡിസംബര്‍ നാലുവരെ വ്യക്തികള്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി സ്വന്തമാക്കാം. അന്തിമ ഓഹരി വില ഡിസംബര്‍ അഞ്ചിന് മാത്രമേ പ്രഖ്യാപിക്കൂ. ഓഹരി വില്പന സംബന്ധിച്ച രൂപരേഖ അരാംകോ പുറത്തിറക്കി. ഒരാള്‍ കുറഞ്ഞത് 10 ഓഹരികളെടുക്കണം. പരമാവധി എത്ര വേണമെങ്കിലും സ്വന്തമാക്കാം. ഡിസംബര്‍ നാലുവരെയാണ് ഓഹരികള്‍ സ്വന്തമാക്കാനാവുക. ഡിസംബര്‍ അഞ്ചിന് അരാംകോ ഓഹരിയുടെ മൂല്യം പ്രഖ്യാപിക്കും. ആദ്യം ആഭ്യന്തരവിപണിയായ ‘തദവ്വുലി’ലാണ് അരാംകോ ലിസ്റ്റ് ചെയ്യുന്നത്.
ആദ്യ ആറു മാസത്തേക്ക് അരാംകോയുടെ പൂജ്യം ദശാംശം അഞ്ചു ശതമാനം ഓഹരി മാത്രമാണ് വിപണിയിലെത്തുക എന്നാണ് കമ്പനി നല്കുന്ന സൂചന.ആറുമാസത്തിന് ശേഷമേ കൂടുതല്‍ ഓഹരി വില്‍ക്കൂ. ഡിസംബര്‍ അഞ്ചിന് ഓഹരി മൂല്യം പ്രഖ്യാപിച്ചശേഷം കൂടുതല്‍ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ക്ക് സാധിക്കില്ല. അതായത്, ഓഹരി എത്ര വേണമെങ്കിലും ഡിസംബര്‍ നാലുവരെയേ വാങ്ങാനാകൂ. അടുത്തവര്‍ഷത്തോടെ വിദേശ വിപണിയിലും ഓഹരി വില്‍ക്കും.ആകെ വില്‍ക്കുന്ന അഞ്ചുശതമാനം ഓഹരിയില്‍ രണ്ടു ശതമാനത്തിന്റെ മൂല്യം 30 മുതല്‍ 40 ബില്യണ്‍ വരെ എത്തുമെന്നാണ് കമ്പനിയുടെ അവകാശവാദം.സൗദിയിലുള്ള വിദേശികളായ താമസക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഓഹരി വാങ്ങാന്‍ അനുമതിയുണ്ടാകും.