സൗദി:പഴയ സർക്കാർ വകുപ്പുവാഹനങ്ങളുടെ ലേലം നാളെ

സൗദി :സൗദി അറേബ്യയിൽ സര്‍ക്കാര്‍ വകുപ്പുകളുടെ പഴയ കാറുകള്‍ ലേലം ചെയ്യുന്നു . സര്‍ക്കാര്‍ വകുപ്പുകള്‍ ഉപയോഗം നിര്‍ത്തിയ കാറുകളാണ് പൊതുലേലത്തിലൂടെ വില്‍ക്കുന്നത്. വെള്ളിയാഴ്ച ജുമുഅ നമസ്‍കാരത്തിന് ശേഷം ബുറൈദയിലായിരിക്കും ലേലമെന്ന് അധികൃതര്‍ പറഞ്ഞു.വിവിധ തരത്തിലുള്ള ചെറിയ കാറുകളും ഫോര്‍വീല്‍ ഡ്രൈവ് വാഹനങ്ങളുമെല്ലാം ലേലം ചെയ്യുന്നവയുടെ കൂട്ടത്തിലുണ്ട്. ഈ വാഹനങ്ങള്‍ ലേലത്തില്‍ വാങ്ങുന്നവര്‍ കമ്മീഷനോ മൂല്യ വര്‍ദ്ധിത നികുതിയോ നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.