റിയാദ്: സൗദി അറേബ്യയിൽ കോവിഡ് 19 ബാധിച്ചവരുടെ എണ്ണത്തിൽ വർധനവ്. 154 പേർക്കു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയിൽ രോഗബാധിതരുടെ എണ്ണം 1453 ആയി. 49 പേർ രോഗവിമുക്തി നേടി. ഇതോടെ രോഗം മാറിയ 115 പേർ ആശുപത്രി വിട്ടു. ഇതുവരെ എട്ടു പേർ മരിക്കുകയും ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.രോഗം ബാധിച്ചവരിൽ 22 പേർ അതീവഗുരുതരാവസ്ഥയിൽ ഐസിയുവിലാണ്. മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് പറഞ്ഞു.