റിയാദ്: സൗദി അറേബ്യയില്‍ തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും എത്തിയ ഇന്ത്യന്‍ കാക്കകള്‍ തിരിച്ചുപോകാത്തതിനെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തി പരിസ്ഥിതി വകുപ്പ്.കാക്കകളുടെ എണ്ണം പെരുകുകയും ശല്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കാക്കകളുടെ എണ്ണം ഉയര്‍ന്നതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. ജീവജാലങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാല്‍ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് പരിസ്ഥിതി വകുപ്പ്.