വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തി സൗദി

റിയാദ് :സൗദി അറേബ്യയിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 3,000 റിയാലിന് മുകളിൽ മൂല്യമുള്ള സാധനങ്ങൾക്ക് നികുതി ഈടാക്കാൻ തീരുമാനം. സൗദി സകാത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അധികൃതർ അറിയിച്ചു .ഇത് പ്രകാരം വിദേശത്തുനിന്ന് സൗദിയിൽ എത്തിക്കുന്ന 3,000 റിയാലിന് മുകളിൽ വിലയുള്ള പുതിയ ഉൽപന്നങ്ങൾക്ക് നികുതി നൽകണം .കൂടാതെ ഇത്തരം വിലയുള്ള ഉൽപന്നങ്ങൾ കൊണ്ട് വരുന്നവർ വിമാനത്താവളത്തിലും തുറമുഖങ്ങളിലും ഡിക്ലറേഷൻ പൂരിപ്പിച്ചു നൽകുകയും വേണം. വിദേശ രാജ്യങ്ങൾ സന്ദർശിക്കുന്നവർ വിലപിടിപ്പുള്ള നിരവധി പുതിയ ഉൽപന്നങ്ങൾ സൗദിയിലേക്ക് കൊണ്ടുവരുന്നുവെന്ന കണ്ടെത്തലിൻറ്റെ അടിസ്ഥാനത്തിലാണ് നിയമനടപടി.