സൗദി: രാജ്യത്ത് എത്തുന്നതും പുറപ്പെടുന്നതുമായ എല്ലാ വിമാനങ്ങൾക്കും ശക്തമായ മാർഗ നിർദേശങ്ങൾ നൽകി സൗദി. അതിൽ പ്രധാനപ്പെട്ട ഒന്നാണ് യാത്രക്കാർ വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന്റെ മുമ്പായി വിമാനത്തിനകത്ത് അണുനശീകരണം നടത്തണം എന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കാത്ത വിമാന കമ്പനികൾക്ക് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ മൂന്ന് വിമാനങ്ങൾ ആരോഗ്യ ചട്ടങ്ങൾ ലംഘിച്ചതിന് ആണ് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തിയിരിക്കുന്നത്. ഗൾഫ് ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി സൗദി സ്വീകരിച്ചിരിക്കുന്നത്.നിയമം ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തേക്കുള്ള പ്രവേശന കേന്ദ്രമായ വിമാനത്താവളങ്ങളിലും അതിർത്തി ക്രോസിങ്ങുകളിലും നിയന്ത്രണങ്ങൾ കർശനമായി തുടരും. ലോകത്തിന്റെ പല ഭാഗത്തും ഇന്ന് പല തരത്തിലുള്ള വെെറസ് പടരുന്നുണ്ട്. അതിനെ ചെറിക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. നിയമലംഘനങ്ങൾ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ്. ഇത് തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.