സൗദി: ജിദ്ദ തുറമുഖത്ത് മധുര പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 ലക്ഷത്തോളം ലഹരി ഗുളികകൾ ജിദ്ദ തുറമുഖത്തെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി.ഇവ വാങ്ങാൻ എത്തിയ രണ്ട് പേരെ അധികൃതർ കസ്റ്റഡിലെടുത്തു. സുരക്ഷാ സാങ്കേതിക വിദ്യകൾ പരിശോധിച്ച് നടത്തിയ പരിശോധനയിലൂടെയാണ് ലഹരികടത്താനുള്ള ശ്രമംകണ്ടെത്തിയത്. സൗദി അറേബ്യയുടെ ഇറക്കുമതിലും കയറ്റുമതിയിലും തുടരുന്ന കസ്റ്റംസ് നിയന്ത്രണങ്ങളും പരിശോധനയും ശക്തമായി തുടരുമെന്ന് സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.