സൗദി ദേശീയ ദിനം – സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകൾക്ക് നിബന്ധനകൾ പാലിക്കണമെന്നു അധികൃതർ

ദമാം : സൗദി ദേശീയ ദിനാഘോഷത്തെ തുടർന്ന് വാണിജ്യ സ്ഥാപനങ്ങൾ വിലക്കിഴിവുപോലുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി . ഇതുമായി ബന്തപെട്ടു വിലക്കിഴിവ് ഏർപെടുത്തുമ്പോൾ സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണമെന്നും അധികൃതർ വ്യക്തമാക്കി .ഇത്തരം ഓഫാറുകളുടെ വിവരങ്ങൾ അടങ്ങിയ അനുമതി പത്രം ഉപഭോക്താക്കൾ കാണുന്ന സ്ഥലത്തു പ്രദർശിപ്പിക്കണം .

വിലക്കിഴിവ്‌ പ്രഖ്യാപനത്തിന് മുമ്പും അതിന് ശേഷവുമുള്ള വിലയുടെ സ്റ്റിക്കറുകൾ ഉത്പന്നങ്ങൾക്ക് മേൽ പതിച്ചിരിക്കണം. 15 ദിവസത്തിൽ കൂടുതൽ വിലക്കിഴിവ്‌ നൽകാൻ പാടില്ല തുടങ്ങി വ്യവസ്ഥകളാണ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 17 മുതൽ 30 വരെയാണ് സൗദി അറേബ്യയില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന വിലക്കിഴിവിന് അനുമതി നൽകിയിരിക്കുന്നത് .