സൗദി ദേശിയ വ്യവസായിക നയം പ്രഖ്യാപിച്ചു

സൗദി : വ്യാവസായിക ഉല്‍പാദനം ഉയര്‍ത്തുന്നതിന് ലക്ഷ്യമിട്ട് ദേശീയ വ്യവസായിക നയം പ്രഖ്യാപിച്ചു.ഇത് സംബന്ധിച്ചു പ്രധാനമന്ത്രിയും കിരീടവകാശിയുമായ മുഹമ്മദ്
ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നയപ്രഖ്യാപനം നടത്തി.ആഭ്യന്തര ഉല്‍പാദനത്തിലും കയറ്റുമതിയിലും കുതിച്ചുചാട്ടം ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി ഒരു ട്രില്യണ്‍ റിയാല്‍ മുതല്‍ മുടക്കില്‍ എണ്ണൂറിലധികം നിക്ഷേപ അവസരങ്ങള്‍ ഒരുക്കും.സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വ്യവസായിക നയം പ്രഖ്യാപിചിരിക്കുന്നത് .കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്ബിന്‍ സല്‍മാന്‍ പദ്ധതി പ്രഖ്യാപനം നടത്തി.ആഗോള വിതരണ ശൃംഖല സുരക്ഷിതമാക്കുക, ലോകത്തിലേക്ക് ഹൈടെക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നി ആഗോളതലത്തിലെ പ്രമുഖ വ്യാവസായിക ശക്തിയായി സൗദിയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം