ജിദ്ദ : സൗദിയിൽ വീട്ടുവേലക്കായി എത്തുന്ന ജോലിക്കാരെ റിക്രൂട്ടിംഗ് കമ്പനി പ്രതിനിധികൾ തന്നെ വിമാനത്താവളത്തിൽ സ്വീകരിക്കണമെന്ന നിർദേശം നൽകി തൊഴിൽ മന്ത്രാലയം.
തിങ്കളാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വേലക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട പ്രധാന ഉത്തരവാദിത്തം റിക്രൂട്ടിംഗ് കമ്പനികൾക്കാണെന്നും മന്ത്രാലയം വ്യക്തമാക്കി.
സൗദിയിൽ എത്തുന്ന വീട്ടുവേലക്കാരെ തൊഴിലുടമകൾ വിമാനത്താവളത്തിൽ സ്വീകരിക്കണം എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിർദേശം.
എന്നാൽ റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ നേരിട്ടെത്തി വിമാനത്താവളത്തിൽ സ്വീകരിക്കണം എന്നാണ് സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയത്തിന്റെ പുതിയ നിർദേശം. ഇതിൽ വീഴ്ച വരുത്തുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ജൂലൈ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.