സൗദി : സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ തുടങ്ങി. മൂന്നു വർഷത്തിനുള്ളില്‍ പരിചയ സമ്പന്നരായ 700 പൈലറ്റുമാരെ നിയമിക്കാനാണ് തീരുമാനം. ജനുവരി മുതൽ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കുമെന്ന് റിയാദ് എയർ സി.ഇ.ഒ പറഞ്ഞു.സൗദി പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് പിന്തുണയോടെയാണ് റിയാദ് എയറിന്റെ പ്രവർത്തനം. ആദ്യ ബാച്ചിൽ 20 പൈലറ്റുമാരെ റിക്രൂട്ട് ചെയ്യും. ബോയിങ് 787-9, വീതികൂടിയ ബോയിങ് 777 എന്നീ വിമാനങ്ങളിലേക്ക് മികച്ച പൈലറ്റുമാരെയായിരിക്കും നിയമിക്കുക. ഇതിനായുളള റിക്രൂട്ട്മെന്‍റ്തുടങ്ങിയതായി റിയാദ് എയർ സി.ഇ.ഒ പീറ്റർ ബെല്ല്യു അറിയിച്ചു. അടുത്ത ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ പുതിയ പൈലറ്റുമാർ ജോലിയിൽ പ്രവേശിക്കും. കൂടാതെ ചില പൈലറ്റുമാർ ഒക്ടോബറിലും നവംബറിലും ജോലിക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പീറ്റർ ബെല്ല്യു വ്യക്തമാക്കി.