സൗദി ആർ ‌പി ‌എം റിയാദില്‍ പ്രവര്‍ത്തനമാരംഭിച്ചു

റിയാദ്: സൗദി റെസ്‌പോൺസ് പ്ലസ് മെഡിക്കൽ (സൗദി ആർ‌പി‌എം) തലസ്ഥാനമായ റിയാദിൽ അതിന്റെ പ്രത്യേക ആംബുലൻസ് സെന്ററും മെഡിക്കൽ പരിശീലന കേന്ദ്രവും ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രവാസി വ്യവസായിയും ബുര്‍ജീല്‍ ഹോള്‍ഡിംഗ് സി എം ഡി ഷംസീര്‍ വയലിലിന്‍റെ സാന്നിധ്യത്തിലായിരുന്നു ഉല്‍ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ സൗദി ആരോഗ്യ മന്ത്രാലയ പ്രതിനിധികളും ഒപ്പം ആര്‍ പി എം- സി ഇ ഒ മേജർ ടോം ലൂയിസ്,  ഡെപ്യുട്ടി സി ഇ ഒ  ബനീഷ് അബ്ദുള്ള,  ഡയരക്ടര്‍ ഓഫ് ഓപ്പറേഷന്‍ റിയാസ് കെ.എം, നിഹാല്‍ കെ. എന്നിവര്‍ സംബന്ധിച്ചു.

ഓൺ-സൈറ്റ് ഹെൽത്ത് കെയർ മാനേജ്മെന്റ്, പ്രീ ഹോസ്പിറ്റൽ കെയർ മെഡിവാക്, ഇവന്‍റുകളിലെ മെഡിക്കൽ പരിചരണം, സൗദിയുടെ വിദൂര ദേശങ്ങളില്‍ നിന്നുള്ള മെഡിക്കൽ എമർജൻസി ട്രാൻസ്‌ഫറുകൾ എന്നീ രംഗത്ത് പ്രമുഖരാണ്‌ സൗദി ആർ‌ പി ‌എം.

അടുത്ത വര്‍ഷം പ്രാദേശിക ആരോഗ്യ പരിപാലന മേഖലയിൽ 50 ആംബുലൻസുകള്‍ സജ്ജമാക്കി കൊണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനുള്ള പദ്ധതികള്‍ ഇതിനകം തന്നെ കമ്പനി ആവിശ്ക്കരിച്ചിട്ടുണ്ട്. അടിയന്തര മെഡിക്കൽ സേവനങ്ങളും 24 മണിക്കൂർ പ്രവർത്തന കമാൻഡ് സെന്ററും (ഒസിസി) ഒപ്പം ഈ വർഷാവസാനത്തിന് മുമ്പായി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനവും നടക്കും. റിയാദിലെ ആദ്യത്തെ സ്പെഷ്യലൈസ്ഡ് ആംബുലൻസ് സെന്ററിന്റെയും മെഡിക്കൽ പരിശീലന കേന്ദ്രത്തിന്റെയും തുടക്കം രാജ്യത്തോടുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുന്നതിനായി ആര്‍ പി എം ഏറ്റെടുത്ത നിരവധി സംരംഭങ്ങളിൽ ഒന്നാണെന്ന് സിഇഒ മേജർ ടോം ലൂയിസ് പറഞ്ഞു.

സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ മേഖലകളും വളര്‍ച്ചയുടെ പാദയിലാണ്‌.  സർക്കാർ ആരോഗ്യ പരിപാലന സേവനങ്ങളുടെ സ്വകാര്യവൽക്കരണവും പൊതു-സ്വകാര്യ പങ്കാളിത്തം വർദ്ധിപ്പിച്ചതോടെ  സ്വകാര്യമേഖല രാജ്യത്തിൽ ആരോഗ്യ വികസനത്തില്‍ ക്യയാത്മക പങ്കാണ്‌ വഹിക്കുന്നത്. ഈ വളർച്ചയിലും വികസനത്തിലും ഒരു പ്രധാന പങ്ക് വഹിക്കാൻ സൗദി ആർ‌പി‌എമിനും കഴിയുമെന്ന് വിശ്വസിക്കുന്നതായി മേജർ ടോം ലൂയിസ് പറഞ്ഞു.

എഴുപത് ശതമാനം സ്വദേശിവല്‍ക്കരണമുള്ള ആര്‍ പി എമില്‍  2023-ൽ അടിയന്തര ആംബുലൻസ് കൈമാറ്റങ്ങളിലെ വർദ്ധനവ് നേരിടാനും ദേശീയ അന്തർദേശീയ പരിപാടികളില്‍ പങ്കാളിത്തവും കമ്പനി ലക്ഷ്യം വെക്കുന്നുണ്ട്.  സൗദിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ രജിസ്റ്റർ ചെയ്ത സ്വകാര്യ ആംബുലൻസ് സേവനങ്ങളിലൊന്നാണ് സൗദി ആർപിഎം. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി വമ്പിച്ച വളർച്ച കൈവരിച്ചു, കൂടാതെ സൗദിയിലെ വിവിധ കോർപ്പറേറ്റുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും പിന്തുണയോടെ പ്രവര്‍ത്തന ഗുണനിലവാരത്തിന്‌ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ്, ഫോർമുല ഇ, ഡാക്കർ റാലി, സൗദി ടൂർ, സൗണ്ട്‌സ്റ്റോം എന്നിവയുൾപ്പെടെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ഇവന്റുകളുടെ ഏറ്റവും വിശ്വസനീയമായ മെഡിക്കൽ കവറേജ് പങ്കാളികളിൽ ഒന്നാണ് സൗദി ആര്‍ പി എം.

ഓൺ-സൈറ്റ് ഹെൽത്ത് കെയർ മാനേജ്‌മെന്റിന്റെയും മെഡിക്കൽ എമർജൻസി സർവീസുകളുടെയും യുഎഇയിലെ ഏറ്റവും വലിയ ദാതാവാണ് റെസ്‌പോൺസ് പ്ലസ് ഹോൾഡിംഗ്സ് പിജെഎസ്‌സി. 260-ലധികം സൈറ്റ് ക്ലിനിക്കുകൾ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് അബുദാബിയിലെ ഏറ്റവും വലിയ സ്വകാര്യ ആംബുലൻസുകളാണുള്ളത്, അടുത്തിടെ അഡ്ക്സിന്‍റെ രണ്ടാം മാർക്കറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.