സൗദി യാത്രാ വിലക്ക്: അറിയിപ്പുമായി ഇത്തിഹാദ്

അബുദാബി : ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അബുദാബിയിലെ ഇത്തിഹാദ് എല്ലാ സൗദി വിമാനങ്ങളും നിർത്തിവച്ചു. യുഎഇയിലേക്കുള്ള യാത്ര സംബന്ധിച്ച സൗദി സർക്കാരിന്റെ ഏറ്റവും പുതിയ നിർദ്ദേശത്തിന് ശേഷമാണ് ഇത്തിഹാദ് നീക്കം ദുബായ്: യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ഇത്തിഹാദ് വിമാനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തിവച്ചതായി അബുദാബി എയർലൈൻ അറിയിച്ചു. അബുദാബിക്കും സൗദി അറേബ്യയ്ക്കുമിടയിലുള്ള വിമാന സർവീസുകളും ആഗസ്റ്റ് 10 വരെ ഇത്തിഹാദ് റദ്ദാക്കി.കോവിഡ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു സാഹചര്യമാണെന്നും ഈ തീയതി സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി നീട്ടേണ്ടിവന്നേക്കാമെന്നും ഇത്തിഹാദ് വെബ്സൈറ്റിലൂടെ അറിയിച്ചു.ട്രാവൽ ഏജന്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ഏജൻസിയുമായി ബന്ധപ്പെടണമെന്ന് ഇത്തിഹാദ് അഭ്യർത്ഥിച്ചു. ആഗസ്റ്റ് 1 മുതൽ ടൂറിസ്റ്റ് വിസയുള്ളവർക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നു. ഇന്ത്യയുൾപ്പെടെ രാജ്യത്തിന്റെ കോവിഡ് -19 ‘റെഡ് ലിസ്റ്റിൽ’ രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക് മൂന്ന് വർഷത്തെ യാത്രാ വിലക്കും കനത്ത പിഴയും സൗദി അറേബ്യ പ്രഖ്യാപിച്ചു.