ഖത്തർ,യു.എ.ഇ : അമേരിക്കൻ മുൻ വിദേശ കാര്യാ മന്ത്രി റെക്സ് റ്റില്ലേഴ്‌സന്റെ വെളിപ്പെടുത്തലിനെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ച് യു എ ഇ. വിദേശ കാര്യാ സഹമന്ത്രി അൻവർ ഗർഗാഷ് രംഗത്ത്.
റ്റില്ലേഴ്‌സന്റെ പ്രസ്താവന ഫലത്തിൽ ഖത്തറിനെ അനുകൂലിക്കുന്നതും യു എ ഇ അടക്കമുള്ള രാഷ്ട്രങ്ങളെ മോശപെടുത്തുന്നതുമാണ്. ഇക്കാര്യത്തിൽ തന്റെ സ്ഥാനത്തെയെങ്കിലും മാനിക്കാൻ റെക്സ് റ്റില്ലേഴ്‌സ്ൺ തയ്യാറാവേണ്ടിയിരുന്നുവെന്നും അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു.
ഖത്തറിന്റെ സമ്പത് മോഹിച്ചാണ് സൗദി സഖ്യ രാഷ്ട്രങ്ങൾ ഉപരോധം നടപ്പിലാക്കിയതെന്നായിരുന്നു അന്നത്തെ അമേരിക്കൻ വിദേശ കാര്യാ മന്ത്രിയായി ചുമതല വഹിച്ചിരുന്ന റെക്സ് റ്റില്ലേഴ്‌സന്റെ പ്രസ്താവന.